ചരിത്രത്തെ വികലപ്പെടുത്താന്‍ ഗൂഢനീക്കം നടക്കുന്നു: പാണക്കാട് സാദിഖലി തങ്ങള്‍

തിരുരങ്ങാടി: സാമൂഹിക നന്മക്കും വിശ്വാസ സുദൃഢതക്കും ജീവാര്‍പ്പണം നടത്തിയവരെ കാലത്തിന് മറക്കാനാവില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്രത്തെ വികലപ്പെടുത്തുന്നതിന് ഗൂഢനീക്കം പലയിടത്തും നടക്കുന്നു. സത്യത്തെ മറച്ചുവെച്ച് അധാര്‍മ്മികതയെ പ്രചരിപ്പിക്കുന്നത് നാടിനു തന്നെ ശാപമാണെന്നും തങ്ങള്‍ പറഞ്ഞു. മുട്ടിച്ചിറ ശുഹദാക്കളുടെ 182-ാം ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിവസത്തെ പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.കുഞ്ഞിമോന്‍ ഹാജി അധ്യക്ഷ്യം വഹിച്ചു. ഇബ്രാഹീം ബാഖവി,
പി.എം മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി ആലുവ, റഷീദ് ബാഖവി, മുഹമ്മത് കുട്ടി ദാരിമി, ഹനീഫ ആച്ചാട്ടില്‍, സിബ്ഹത്തുള്ള മൗലവി, ഹനീഫ മൂന്നിയൂര്‍, കൈതകത്ത് സലീം, മന്‍സൂര്‍ ഫൈസി, മുസ്തഫ ബാഖവി, യൂസുഫ് പൂക്കാടന്‍എന്നിവര്‍ സംസാരിച്ചു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള് തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്: ബസില് തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര് ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]