കരിപ്പൂരിനോടുള്ള അവഗണന; കെ.എം.സി.സി സമരത്തിലേക്ക്
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള ത്തിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യ ക്ഷ സമര പരിപാടികള്‍ നടത്താന്‍ കൊണ്ടോട്ടി സി.എച്ച്.സൗധത്തില്‍ നട ന്ന കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയോഗംതീരുമാനിച്ചു.റണ്‍വെ നവീകരിച്ചിട്ടും മലബാറില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സൗദി സെക്ടറിലേക്ക് യാത്ര പ്രശ്ന ത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ക്കായിട്ടില്ല.നിലവില്‍ ദമാം, റിയാദ് സെക്ട റിലേക്ക് ചെറിയ സര് വീസുകള് മാത്രമാണുള്ളത്. സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് നടത്താന്‍ അനുമതി തേടിയങ്കിലും ഇത് നല്കാ ത്തതില്‍ ദുരൂഹത ഉണ്ടന്ന് യോഗം ചൂണ്ടിക്കാട്ടി.നേരത്തെ 5 മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്ത് നിലവില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ എത്താന്‍
12 മുതല്‍ 16 മണിക്കൂര്‍ വരെ വേണ്ടി വരുന്നതായി യോഗം സൂചിപ്പിച്ചു. ജിദ്ദ സര്‍വീസ് പുനരാരംഭിക്കണമെന്നാവ ശ്യപ്പെട്ട് വിമാനത്താവള മാര്‍ച്ച് നട ത്താന് യോഗം തീരുമാ നിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍ യോഗം ഉദ്ഘാടനം ചെയ്തു.വി.പി.മുസ്തഫ അധ്യക്ഷതവഹിച്ചു.രായിന്കുട്ടിനീറാട്,എം.എ.റഹിം,ലത്തീഫ് മുസ്ല്യാരങ്ങാടി,ഇസ്മാഈല്‍ മുണ്ടക്കുളം,പി.എം.എ.ജലീല്‍ , സി.സി.കരിം,ഇസ്ഹാഖ് പൂണ്ടോ ളി,ഷൗക്കത്ത്ഞാറക്കോടന്,അഡ്വ. പി.ഇ.മൂസ, മഹബൂബ് കോപ്പിലാന്‍ പ്രസംഗിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]