രാഹുല്‍ ഗാന്ധിയുടെ ജന്മദിനം സ്നേഹവീട്ടിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ച് മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍

തിരൂര്‍ : എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരിലെ കമറുന്നീസ അന്‍വറിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്നേഹവീട്ടിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അന്തവാസികള്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ആഘോഷപരിപാടിക്ക് പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല,വൈസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, പി.കുഞ്ഞീതുട്ടിഹാജി, ഗോപാലകൃഷ്ണന്, ബിജു കാടാമ്പുഴ, ഷെബീര്‍ നെല്ലിയാളി, സുബൈര്‍ മുല്ലഞ്ചേരി, മഹര്‍ഷ കളരിക്കല്‍, തറമ്മല്‍ മുഹമ്മദ് കുട്ടി, ഷറഫു കണ്ടകത്തില്‍, യൂസഫ് തറമ്മല്‍, പ്രവീഷ് വെട്ടം, അന്‍സാര്‍ പി.സി, ജംഷീര്‍ പാറയില്‍, സന്തേഷ് കൂത്തുപറമ്പ്, സമദ് മൈലാടിക്കുന്ന് എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]