മുസ്ലിംലീഗ് ഓഫീസിന് നേരെ ബോംബേറ്

മലപ്പുറം: കോഴിക്കോട് നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു.

സ്ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവന്‍ പറമ്പില്‍ വൈകിട്ട് ആറ് മണി വരെ ലീഗ് ഹര്‍ത്താല്‍ ആചരിച്ചു.

Sharing is caring!