വായന ദിനം: അന്ധവിദ്യാലയത്തിലേക്ക് ബ്രെയിന്‍ ലിപി പുസ്തകങ്ങള്‍ നല്കി യൂത്ത്ലീഗ്

മലപ്പുറം: വായനാദിനത്തില്‍ അന്ധ വിദ്യാലയത്തിലേക്ക് ബ്രെയിന്‍ ലിപി പുസ്തകങ്ങളുമായി യൂത്ത് ലീഗ് എത്തി. മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയാണ് മങ്കട വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്.
മുസ്ലിംയൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. ജനറല്‍ സെക്രട്ടറി കെടി അഷറഫ്, വി.ടി സുബൈര്‍ തങ്ങള്‍, വികെഎം ഷാഫി, ജാഫര്‍ വെള്ളേക്കാട്ട്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഹെഡ് മാസ്റ്റര്‍ എ.കെ യാസര്‍, അധ്യാപകരായ എകെ നാസര്‍, പി അബ്ദുല്‍ കരീം എന്നിവര്‍ ചേര്‍ന്ന് യൂത്ത് ലീഗ് നേതാക്കളെ സ്വീകരിച്ചു.
വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് നിഹാല്‍, തീര്‍ത്ഥ. അക്ഷയ, അനഘ എന്നിവര്‍വര്‍ യൂത്ത്ലീഗ് നേതാക്കള്‍ക്ക് പുസ്തകം വായിച്ചുകേള്‍പ്പിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.