ലീഗിനെതിരായ ആരോപണം വസ്തുതാവിരുദ്ധമെന്ന് രോഹിത് വെമുലയുടെ അമ്മ

വിജയവാഡ: മുസ്ലിം ലീഗിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ തങ്ങളല്ലെന്ന വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ മുതലുള്ളപോസ്റ്റുകള്‍ തന്റെ അറിവോടെയുള്ളതല്ലെന്നുമാണ് രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല തുറന്നകത്തിലൂടെ അറിയിച്ചിരിക്കുന്നത്.
രാജാവെമുലയുടെ തുറന്നകത്ത് രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
‘രാവിലെ മുതല്‍ എന്റെ എഫ്.ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും എന്റെ അറിവോടെയല്ല. രാവിലെ മുതല്‍ സിഗ്‌നലുപോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു ഞാന്‍. ഇന്നുവരെ എന്റെ എഫ്.ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും ഞാന്‍ ചാറ്റ് ചെയ്തിട്ടില്ല.’ തുറന്ന കത്തില്‍ രാജാ വെമുല പറയുന്നു.
ലീഗിനെതിരായ ആരോപണ വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]