തിരൂര്‍ സപ്ലൈ ഓഫീസര്‍ ചെമ്മന്‍കടവിലെ പറവത്ത് ഫൈസല്‍ മരണപ്പെട്ടു

തിരൂര്‍ സപ്ലൈ ഓഫീസര്‍  ചെമ്മന്‍കടവിലെ പറവത്ത്  ഫൈസല്‍ മരണപ്പെട്ടു

മലപ്പുറം: തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പറവത്ത് ഫൈസല്‍ മരണപ്പെട്ടു. ബ്ലഡ് ക്യാന്‍സറായിരുന്നു. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ അധ്യാപിക ഹസീനയാണ് ഭാര്യ. നേരത്തെ മലപ്പുറം ജില്ലാ സപ്ലൈ ഓഫീസിലായിരുന്നു. പിന്നീടാമ് തിരൂരിലേക്ക് മാറ്റം ലഭിച്ചത്. രശ്മി ഫലിംസൊസൈറ്റി, കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയില്‍ മുന്‍കാലങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ചെമ്മന്‍കടവ് എ.കെ.ജി സെന്ററിന് സമീപാണു വീട്.

Sharing is caring!