മുസ്ലിംലീഗ് മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 16ന് തുടക്കം
മലപ്പുറം: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട്് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജൂബിലി ആഘോഷ ലോഗോ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്യും. അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. അഖിലേന്ത്യാ ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി മുഖ്യ അതിഥിയായി പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും അതിഥികളായി ചടങ്ങില്‍ സംബന്ധിക്കും. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ രാഷ്ട്രീയം, മുസ്ലിം ലീഗും മലപ്പുറം ജില്ലയും എന്നീ വിഷയങ്ങളില്‍ എം.സി വടകരയും, സി.പി.സൈതലവിയും പ്രഭാഷണം നടത്തും. 23ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന്് മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ ഹാളിലാണ് പരിപാടി. മുസ്ലിം ലീഗിന്റെ വാര്‍ഡ് പ്രസിഡന്റ്-സെക്രട്ടറിമാര്‍, പഞ്ചായത്ത് മുനി.കമ്മിറ്റി പ്രസിഡന്റ്-സെക്രട്ടറിമാര്‍, നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മുനി.കൗണ്‍സിലര്‍മാര്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍, വനിതാ ലീഗ് മണ്ഡലം, പഞ്ചായത്ത്, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി യു.എ.ലത്തീഫും അറിയിച്ചു. ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തുടര്‍ പരിപാടികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]