ആവേശംകയറി വെഞ്ചാലിവയലില്‍ നീന്തല്‍ മത്സരം ,

ആവേശംകയറി വെഞ്ചാലിവയലില്‍ നീന്തല്‍ മത്സരം ,

തിരുരങ്ങാടി :കനത്ത മഴയില്‍ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലില്‍ കുളമായ പാടത്ത് അഖില കേരളാ നീന്തല്‍ മത്സരം ചെറുമുക്കിലെ വിസ്മയ കലാകായിക വേദിയും-ജിഗര്‍ ബോയ്‌സ് ക്ലബും സംയുക്തമായിട്ടാണ് ചെറുമുക്ക് പളളിക്കത്തായം വയലില്‍

നീന്തല്‍ മത്സരം സംഘടിപ്പിച്ചത്.കഴിഞ്ഞ കുറച്ചു ദിവസമായി തിമിര്‍ത്ത് പെയ്ത മഴയില്‍ ഏക്കറക്കണക്കിന് വരുന്ന വെഞ്ചാലി വയല്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു.ജില്ല

യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് നീന്തല്‍

മത്സരത്തില്‍ പങ്കെടുത്തിരുന്നത്. മത്സരത്തിനു ഇടക്കിടെ പെയ്ത മഴ വകവെക്കാതെയായിരുന്നു മത്സരം നടന്നിരുന്നത്. റഷ്യയില്‍ വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാല്‍ വിവിധ ക്ലബ് കളുടെ ഫാന്‍സുകളുടെ ജൈയ്‌സി അണിഞ്ഞ് മത്സരത്തിന് വന്നതിനാല്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു.കുടുതലും ബ്രസില്‍ – അര്‍ജന്റിനയുമായിരുന്നു – ഉദ്ഘാടന മത്സരം ബ്രസില്‍ അരാധകരായ രണ്ട് പേരും – അര്‍ജന്റീന ആരധകരായ രണ്ടു പേര്‍ ചേര്‍ന്നായിരുന്നു സൗഹൃദ മത്സരമാണ് നടന്നത്.

മത്സരം കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. മത്സരം നിയന്ത്രിക്കാന്‍ ക്ലാബ് അംഗങ്ങളുടെയും – നാട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. മത്സരാര്‍ഥികള്‍ക്കുള്ള സുരക്ഷ ഒരുക്കാന്‍ ഫൈബര്‍ വെള്ളങ്ങളുമുള്‍പെടെ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സൗജന്യമായി ചെറുമുക്ക് പള്ളിക്കത്തായം വയലില്‍ നീന്തല്‍ മത്സരം സംഘടിപ്പിക്കാന്‍

ഭൂമി വിട്ടുതരാന്‍ തയ്യാറാണങ്കില്‍ ജില്ലാ പഞ്ചായത്ത് നീന്തല്‍ കുളം നിര്‍മ്മിച്ചു തരാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു., നിന്തല്‍ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ .പി ഉണ്ണികൃഷണന്‍ ഫ്‌ലാക് ഓഫ് ചെയ്തു നിര്‍വ്വഹിച്ചു, ക്ലബ് ഭാരവാഹികളായ

മുസ്തഫ ചെറുമുക്ക് – കമാല്‍ ചെറുമുക്ക്.കെ .കെ അഫ്‌സല്‍ – വി .പി ഷാഫി .പി .ഷംസി .ഇ.പി റബീഹ്.ഇ .കെ സമീര്‍ .എന്‍ .ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!