പാണക്കാട് ബസുകള്‍ കൂട്ടിയിടിച്ച് മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയായ എക്സൈസ് ജീവനക്കാരന് മരിച്ചു
മലപ്പുറം: പാണക്കാട് പാറമ്മലില്വെച്ചു ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി സി.ഇ.ഒ ഷരീഫ്(26)മരിച്ചു. എക്സൈസ് ജീവനക്കാരനാണ്. ഇന്നു രാവിലെ 8.30ഓടെയായിരുന്നു അപകടം. വേങ്ങര റൂട്ടിലോടുന്ന രണ്ടു ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വളവ് തിരിയുന്നതിനിടെ ബസിന്റെ പിറകില്വന്നിടിച്ചാണു അപകടമെന്നു പോലീസ് പറഞ്ഞു. ഷരീഫ് ബസിന്റെ പിറകിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ മലപ്പുറം ഓര്‍ക്കിഡ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]