മലപ്പുറം എരഞ്ഞിമങ്ങാട്ടെ ബ്രസീല്‍ ഫാന്‍സുകാര്‍ ഫ്‌ളക്‌സിന് പിരിച്ച പണം പാലിയേറ്റീവ് കെയറിന് കൈമാറി

മലപ്പുറം എരഞ്ഞിമങ്ങാട്ടെ ബ്രസീല്‍ ഫാന്‍സുകാര്‍ ഫ്‌ളക്‌സിന് പിരിച്ച പണം പാലിയേറ്റീവ് കെയറിന്  കൈമാറി

നിലമ്പൂര്‍: ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എരഞ്ഞിമങ്ങാട് ബ്രസീല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 15555 രൂപ ചാലിയാര്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാന്‍ പാലിയേറ്റിവ് സെക്രട്ടറി കൂരിമണ്ണില്‍ ഷൗക്കത്തിന് തുക കൈമാറി. ഇ. ശരത്, പി. റഹ്മത്തുള്ള, ടി. ഹുസൈന്‍, കുറ്റിക്കാട്ടില്‍ ഹനീഫ, സനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!