ബസും ബൈക്കും കൂട്ടിയിടിച്ച് 2പേര്‍ മരിച്ചു

എടക്കര: ബസും ബൈക്കും കൂട്ടിയിടിച്ച് 2പേര്‍ മരിച്ചു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികരായ ചുങ്കത്തറ കുന്നത്ത് ചളിക്കുളം എടക്കുളങ്ങര അയ്യപ്പന്റെ മകന്‍ സുധീഷ്(38), അമ്പലക്കുന്ന് പള്ളിക്കല്‍ ജോണിന്റെ മകന്‍ ഷിബി(35) എന്നിവര്‍ മരിച്ചത്. ഇന്ന് രാത്രി ് ഏഴ് മണിയോടെ പാലുണ്ട അങ്ങാടിക്ക് സമീപമുള്ള മാരുതി വര്‍ക്ക് ഷോപ്പിന് മുമ്പിലാണ് അപകടം. നിലമ്പൂര്‍ ഭാഗത്ത് നിന്നും മരുതക്കടവിലേക്ക് പോകുകയായിരുന്ന കോബ്ര ബസ് എതിരെ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിദേശത്ത് നിന്ന് ജോലി ഒഴിവാക്കി മൂന്ന് മാസം മുമ്പാണ് സുധീഷ് നാട്ടിലത്തെിയത്. ശാന്തകുമാരിയാണ് സുധീഷിന്റെ മാതാവ്. ഭാര്യ: പ്രജിത. മക്കള്‍: ആയുമേഘ, ആയുഷ്. ലീലാമ്മയാണ് ഷിബിയുടെ മാതാവ്. ഭാര്യ: ബീന. എടക്കര പൊലീസും നാട്ടുകാരും ട്രോമാകെയര്‍ അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം എടക്കര സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. അപകടത്തെതുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RECENT NEWS

ഗര്ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്മാര്ക്കെതിരെ നടപടി
പൊന്നാനി: ഗര്ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില് രണ്ട് താല്കാലിക ഡോക്ടര്മാര്ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തത്. ആരോഗ്യ [...]