മെസ്സിയെയും അര്‍ജന്റീന ഫാന്‍സിനേയും പൊങ്കാലയിട്ട് ട്രോളര്‍മാര്‍

മലപ്പുറം: ധുനിക ഫുട്ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ സ്പെയ്നിനെതിരെ ഹാട്രികോടെ ക്രിസ്റ്റിയാനോ ഗംഭീരമായി വരവറിയിച്ചപ്പോള്‍ താരതമ്യേന ദുര്‍ബലരായ ഐസ്ലാന്റിനെതിരെ മെസ്സി ദുരന്തമായി. പത്തിലധികം ഷോട്ടുകള്‍ ഗോള്‍വല ലക്ഷ്യമാക്കി മെസ്സി തൊടുത്തെങ്കിലും ഒരു ഗോള്‍പോലും നേടാനായില്ല. കൂടാതെ മത്സരത്തില്‍ ഒരു പെനാല്‍ട്ടിയും മെസ്സി മിസ്സാക്കിയതോടെ ഫേസ്ബുക്കിലെ മലയാളി ട്രോളന്‍മാര്‍ക്ക് ആഘോഷിക്കാന്‍ വകയായി.

പല മലയാള സിനിമയുടെ മെമേ ഉപയോഗിച്ചാണ് ട്രോളന്‍മാര്‍ മെസ്സിയേയും അര്‍ജന്റീനയേയും തള്ളിന്റെ കാര്യത്തില്‍ തീരെ മോശം അല്ലാത്ത അര്‍ജന്റീന ഫാന്‍സിനേയും പൊങ്കാലയിടുന്നത്.

ഫേസ്ബുക്ക് ലോകകപ്പിന്റെ ഭാഗമായി വാമോസ് അര്‍ജന്റീന എന്ന് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ ഒരു അര്‍ജന്റീനയുടെ പതാകയുടെ കളറിനൊപ്പം ഒരു പന്തും പുറത്തേക്ക് തെറിച്ച് പോകുന്ന ഒരു പ്രോഗ്രാം ചെയ്തിരുന്നു. എന്നാല്‍ ഈ തെറിച്ചു പോകുന്ന പന്ത് മെസ്സി അടിച്ച പെനാള്‍ട്ടിയാണെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.

മലയാളികള്‍ നെഞ്ചിലേറ്റിയ ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ സുഡാനി ഫ്രം
നൈജീരിയയിലെ സൗബിന്‍ സാഹിറിന്റെ കഥാപത്രം പറയുന്ന ‘നിനക്ക് മാത്രമല്ലെടാ, ലോകത്തിലെ സകല മെസ്സി ഫാന്‍സിനും പെനാള്‍ട്ടി എന്ന് കേട്ടാല്‍ പേടിയാണ്’, സത്യന്‍ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ സന്ദേശത്തിലെ ശ്രീനിവാസന്റെ മെമേ, കളി ജയിച്ചില്ലല്ലോ… ഒന്നൂടെ വിരമിച്ചാല്‍ കുഴപ്പമുണ്ടോ എന്നാണത്രെ ഇപ്പോള്‍ മെസ്സി ചോദിക്കുന്നത് തുടങ്ങി രസകരമായ ട്രോളുകളാണ് ഐസിയു, ട്രോള്‍ മലയാളം തുടങ്ങി ഫേസ്ബുക്ക് പേജുകളില്‍ വന്നുകൊണ്ടിരിക്കുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *