ആദിവാസികള്‍ക്ക് പെരുന്നാള്‍ ബിരിയാണി വിളമ്പി മലപ്പുറത്തെ കുരുന്നുകള്‍
പെരിന്തല്‍മണ്ണ: ചിക്കന്‍ ബിരിയാണി വിളമ്പി ചീരട്ടാമല ആദിവാസി കോളനിയില്‍ വിദ്യാര്‍ഥികളുടെ പെരുന്നാള്‍ ആഘോഷം. വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങള്‍ക്ക് ഇടവേള നല്കി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്കൊപ്പമാണ് പെരുന്നാളിന്റെ ആഹ്ലാദവുമായി കോളനിയിലെത്തിയത്. കയ്യില്‍ കരുതിയ സ്നേഹപ്പൊതികളും കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും പെരുന്നാള്‍ സമ്മാനമായി കൈമാറി. പന്ത്രണ്ടുവര്‍ഷം മുന്‍പ് കോളനിയിലെ രണ്ടു കുടുംബങ്ങള്‍ക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു നിര്‍മിച്ചു നല്കിയതു മുതല്‍ തുടങ്ങിയതാണ് ഈ സ്നേഹസൗഹൃദം. വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, അധ്യാപകരായ കെ.എസ്.സിബി, എം.റിമ്മി രാജ്, സീന ഷാന്റോ, അഞ്ജു മാത്യു, ശ്രീജ ജോസഫ്, ഭാരവാഹികളായ മേഘ പീതാംബരന്, നേഹ സിറിള്‍, റോണി ബോബന്, മമത റോസ്, കെ.നിത്യ, അല്‍ന ബെന്നി, എം.ആദിത്യ, സാന്ദ്ര ഫിലിപ്പ്, സോന ഷാജി, എബിന് സജി, ബിബിന്‍ നേതൃത്വം നല്കി.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]