പെരുന്നാളിന് വിരുന്നുവന്ന യുവതി കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ചു

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലെ തൃക്കുളം പള്ളിപ്പടി മൂഴിക്കല്‍ കടവില്‍ യുവതി മുങ്ങിമരിച്ചു. പാലത്തിങ്ങല്‍ അങ്ങാടിയിലെ ബാര്‍ബറും പള്ളിപ്പടിയില്‍ താമസക്കാരനുമായ കുഞ്ഞിമക്കാനകത്ത് ഹനീഫയുടെ മകളും തിരൂര്‍ ആലത്തിയൂര്‍ സക്കീറിന്റെ ഭാര്യ ഷംസീന(24) ആണ് മരിച്ചത്.
ഭര്‍ത്താവും, കുഞ്ഞുമൊത്ത് ഉച്ചയ്ക്ക് പള്ളിപ്പടിയിലെ വീട്ടിലേക്ക് പെരുന്നാള്‍ സല്‍ക്കാരത്തിന് വന്നതായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീടിന് സമീപത്തെ കടവിലിറങ്ങിയ യുവതി മുങ്ങിത്താഴുകയായാരുന്നു. ഓടിക്കൂടിയവര്‍ യുവതിയെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍: ആയിശ ഹിബ. മാതാവ്: ഹഫ്സ നമ്പംകുന്നത്ത്.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]