കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്ത് നാല് മരണം

കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്ത് നാല് മരണം

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാല് പേര്‍ മരിച്ചു. താനൂരില്‍ നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ഹംസ, കരിമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിസാമുദ്ദീന്‍, പുല്‍പ്പറ്റയില്‍ കുളത്തില്‍മുങ്ങി മരിച്ച അബ്ദുല്‍ മുനീര്‍, കുതിരപ്പുഴയില്‍ മുങ്ങിമരിച്ച അബ്ദുറഹിമാന്‍ എന്നിവരാണ് ദുരന്തത്തിനിരയായത്. ഇതില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയ ഹംസ, കരിമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നിസാമുദ്ദീന്‍, എന്നിവരുടെ മ്യതശരീരം കിട്ടാന്‍ ദിവസങ്ങള്‍ തന്നെ എടുത്തു. തെരച്ചിലിനായി നാവിക സേനയുടെ സഹായം തേടേണ്ടിവന്നു. ഇതിനു പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ 48 അംഗ സംഘവും ജില്ലയിലെത്തിയിരുന്നു.
മഴ ശമിച്ചങ്കിലും ജാഗ്രതയോടെ നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം – 1077

Sharing is caring!