വ്രതശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
മലപ്പുറം:ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന നമസ്കാരത്തിന് ആയിരങ്ങള്‍ പങ്കെടുത്തു.
29നോമ്പിന്റെ പുണ്യവുമായി പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ തക്ബീര്ധ്വനികളുമായി പെരുന്നാള്‍ നമസ്കാരത്തിന് ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തിയത്. നമസ്കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഉട്ടിയുറപ്പിച്ച് ശേഷമാണ് നമസ്കാര സ്ഥലങ്ങളില്‍ നിന്നും ഓരോരുത്തരം വീടുകളിലേക്ക് മടങ്ങിയത്.
ചെറിയപെരുന്നാളിനോടനുബന്ധിച്ച് ദാനധര്‍മങ്ങള്‍ നല്കി . ജില്ലയിലെ വിവിധ ഈദ് ഗാഹുകളില്‍ രാവിലെ നമസ്കാരം നടന്നു. ചിലയിടങ്ങളില്‍ മഴ തടസമായെങ്കിലും ഈദ് ഗാഹുകളില്‍ തന്നെ നമസ്കാരം നടന്നു. ഒരുമാസം നേടിയെടുത്ത പരിശുദ്ധി കാത്ത് സൂക്ഷിച്ച് കൊണ്ടുവേണം അടുത്ത റംസാനെയും വിശ്വാസികള്‍ വരവേല്‍ക്കേണ്ടതെന്ന് ഇമാമുമാര്‍ പറഞ്ഞു.
പൂക്കോട്ടുംപാടം മസ്ജിദുല്‍ സലാംജു മാമസ്ജിദില്‍ നടന്ന ഈദ് ഗാഹിന് സൈതലവി മൗലവി നേതൃത്വം നല്കി. കൂറ്റമ്പാറ മസ്ജിദുല്‍ ഹുദ ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് ഫിറോസ് ഖാന് കാളികാവ് നേതൃത്വം നല്കി.
കൂറ്റമ്പാറ സുന്നി ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് ബാപ്പുട്ടി സഖാഫി നേതൃത്വം നല്കി.പൂക്കോട്ടുംപാടം ടൗണ്‍ മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് സാലിം ഹുദവി നേതൃത്വം നല്കി. പൂക്കോട്ടും പാടം വലിയ ജുമുഅ മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് മുബാറക്ക് ബാഖവി നേതൃത്വം നല്കി. മണി മാമ്പറ്റ കോട്ടക്കുളം മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് മുഹമ്മദലി ദാരിമി നേതൃത്വം നല്കി.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]