മുസ്ലിം ലീഗ് നേതൃത്വത്തിന് സോണിയ ഗാന്ധിയുടെ ഈദ് ആശംസ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഈദ ആശംസകള്‍. ഇന്ന് രാവിലെ ഫോണിലൂടെയാണ് സോണിയ ഇരുവര്‍ക്കും ആശംസകള്‍ കൈമാറിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഉള്ള ആത്മബന്ധമാണ് ഗാന്ധി കുടുംബവും, പാണക്കാട് കുടുംബവും തമ്മില്‍. ശ്രീമതി സോണിയ ഗാന്ധി നേതൃത്വത്തിലേക്ക് വന്നപ്പോഴും ആ ആത്മബന്ധത്തിനും, സ്‌നേഹത്തിനും കോട്ടമൊന്നും വന്നിട്ടില്ല. ഇത്തവണയും കൃത്യമായി പെരുന്നാള്‍ ആശംസയുമായി യു പി എ അധ്യക്ഷയുടെ വിളിയെത്തി; മുസ്ലിം ലീഗ് അധ്യക്ഷനും, പാണക്കാട് കുടുംബത്തിലെ കാരണവരുമായ ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്. ഇതോടൊപ്പം എന്നെയും ഈ ദിവസത്തില്‍ ഓര്‍ത്തതിനും, ആശംസകള്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിലുമുള്ള സന്തോഷം ഞാന്‍ നിങ്ങളോട് പങ്കിടുകയാണ്.
എ ഐ സി സി അധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ പാര്‍ട്ടിയിലേക്കുള്ള ക്ഷണവും, ഈ ദിവസം സ്‌നേഹത്തോടെ ലീഗ് നേതൃത്വത്തെ ഓര്‍ത്ത ശ്രീമതി സോണിയ ഗാന്ധിയുടെ സ്‌നേഹവുമെല്ലാം മുസ്ലിം ലീഗെന്ന നമ്മുടെ പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ്. ആത്മാര്‍ഥമായി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം അണി ചേരുന്നതിനുള്ള അംഗീകാരം കൂടിയാണിത്.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]