പ്രമുഖ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ കൊലപാതക ആരോപണവുമായി കൊണ്ടോട്ടിയില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍
മലപ്പുറം: പ്രമുഖ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ കൊലപാതക ആരോപണവുമായി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍. കൊണ്ടോട്ടി സ്വദേശി സത്യന്റെ കൊലപാതകത്തിന് പിന്നില്‍ ചാക്ക് രാധാകൃഷ്ണനും, അദ്ദേഹത്തിന്റെ മാനേജരുമാണെന്ന ആരോപണവുമായി സത്യന്റെ ബന്ധുക്കളും, പട്ടിക ജാതി ഐക്യവേദി സംസ്ഥാന നേതാക്കളും രംഗത്തെത്തി.
കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ് വെട്ടുകാട്ടില്‍ കോത്തേരി കുഞ്ഞന്റെ മകന് സത്യന്റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ ഐക്യവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2018 ഏപ്രില്‍ 15ന് വൈകീട്ട് കാണാതായ സത്യനെ 18ന് രാവിലെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖവും തലയും വികൃതമായി തലമുടി കൊഴിഞ്ഞ് പോയിരുന്നു. ഇടത്തേ കാല്പാദം വെട്ടിമാറ്റുകയും വലത്തെ കാല്‍മുട്ട് മുതല്‍ താഴോട്ട് മാംസം ചീകിയെടുത്ത നിലയിലായിരുന്നെന്നും ഇവര്‍ ആരോപിച്ചു. ബന്ധുകളെ കാണിക്കാതെ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും സംഭവത്തില്‍ നിരവധി സംശയങ്ങള്‍ ഇട നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ചെറിക കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ ചെയ്ത് ഉപജീവനം നടത്തി വരുകയായിരുന്നു സത്യന്. സത്യന്റെ വീടിന് സമീപം പ്രവൃത്തിക്കുന്ന ക്വാറിക്കെതിരെ കേസ് നല്‍കിയതുമായി ബന്ധപ്പെട്ടതാണ് സത്യന്റെ തീരോദാനവും മരണവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ക്വാറിയിലേക്കുള്ള റോഡ് നിര്‍മാണം തടഞ്ഞതും ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതും പൈപ്പ് പൊട്ടിച്ച് കുടിവെള്ളം തടസപ്പെടുത്തിയതും ഇതിന്റെ ഭാഗമാണെന്നും ഭാരവാഹികള്‍ ആക്ഷേപമുന്നയിച്ചു. ചാക്ക് രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്് കീഴിലാണ് പ്രദേശത്ത് ക്വാറി പ്രവൃത്തിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പട്ടികജാതി, ഐക്യവേദി വര്‍ഗ സംസ്ഥാന രക്ഷാധികാരി ഐത്തിയൂര്‍ സുരേന്ദ്രന്, ജില്ലാ ചെയര്മാന് വിജയന് ഗുരുക്കള്‍, ജഗതി ജലാധരന്, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പുളിക്കല്‍ നീലകണ്ഠന്, അബ്ദുല്‍ റഹീം, സത്യന്റെ സഹോദരിമാരായ സതി, സുമതി പങ്കെടുത്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]