രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി കുഞ്ഞാലിക്കുട്ടി

രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ പ്രതിപക്ഷ നേതൃത്വത്തിലെ അംഗമെന്ന നിലയിലും, യു പി എ ഘടകക്ഷി എന്ന നിലയിലും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും ഇഫ്താറിലേക്ക് ക്ഷണം ലഭിച്ചിരുന്നു.

ഇന്ന് വൈകുന്നേരമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് നടന്നത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടിയാണ് പങ്കെടുത്തത്. തിരക്കുകള്‍ കാരണം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്തതിനെ തുടര്‍ന്ന് തര്‍ക്കം മുറുകുന്നതിനിടെയാണ് അതിന് ചുക്കാന്‍ പിടിച്ച നേതാവുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച നടന്നത്. ഹാര്‍ദ്ദമായ സ്വീകരണമാണ് വിരുന്നിനെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

Sharing is caring!