ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താറില് അതിഥികളായി അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മിറ്റിയും
മക്കരപ്പറമ്പ : മത സൗഹാര്ദവും സാമുദായിക ഐക്യവും വിളിച്ചോതി ഐക്യ സന്ദേശമുയര്ത്തി ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗര് ഏരിയ സൗഹൃദ ഇഫ്താര്* സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം എന് കെ അബ്ദുല് അസീസ് റമദാന് സന്ദേശം നല്കി. റമദാനിലൂടെ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നും യഥാര്ത്ഥ ദൈവ വിശ്വാസം മനുഷ്യസ്നേഹത്തിന്റെതാണന്നും അദ്ദേഹം പറഞ്ഞു.
സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകള് എന്നും സമൂഹത്തിന് അനിവാര്യമായ കാലഘട്ടത്തിലാണ് നടക്കുന്നതെന്നും മക്കരപ്പറമ്പ ശിവക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരന് ചോലക്കാട് പറഞ്ഞു.
മുഴുവന് മനുഷ്യരും ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളാണെന്ന സന്ദേശമാണ് ഇസ്ലാം നല്കുന്നതെന്നും ഇത്തരം കൂടിച്ചേരലുകള് അതിനു മാതൃകയാണെന്നും മക്കരപ്പറമ്പ് ടൗണ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.പി സൈതലവി* പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീര് ചെറുകുളമ്പ അദ്ധ്യക്ഷത വഹിച്ചു. മകരപ്പറമ്പ ഗ്രാമ പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് രമ്യ രാമദാസ്, പി രാജീവ്, ഭഗവാന്ദാസ്, സലാം വെങ്കിട്ട, കെ.പി മജീദ് നാറാണത്ത്, രവി, രാമദാസ് എന്നിവര് സംസാരിച്ചു. പി കുഞ്ഞുമുഹമ്മദ് സ്വാഗതവും സലാഹുദ്ദീന് മാസ്റ്റര് നന്ദിയും പറഞ്ഞു.
മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലത, സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ഷിനി മോള്, പഞ്ചായത്ത് അംഗങ്ങളായ സാജു മാമ്പ്ര, ഹന്ഷില പട്ടാക്കല്, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുസൈന്, സേതു മാസ്റ്റര്, സുധീഷ് മാസ്റ്റര്, അബൂബക്കര് അരിപ്ര, കെ ജിതേഷ്,
ബൈജു പള്ളിയിലില്, ജാക്സണ്, ദയാനന്ദന് നുറംകുന്ന്, ജിതേഷ് കുന്നൊത്തൊടി, ജയരാജന് കോലോത്തൊടി, ഡോ. അസ്ഹര് കരുവാട്ടില്, അനിലന് മാസ്റ്റര്, രാജേഷ് മാസ്റ്റര്, സി റഷീദ്, പ്രദീപ് കിഴക്കേതട്ടായില്, പി.കെ അബ്ദുല് ഗഫൂര് തങ്ങള്, മുജീബ്, കെ.എച്ച് സജി, സൈഫു ഹാപ്പിക്കിഡ്, ഫെഡറല് ബാങ്ക് മാനേജര് നാഷിക്, ഗഫൂര് മാസ്റ്റര് കുറ്റിപ്പുളിയന്,
ഷിബു കരിഞ്ചാപ്പാടി, ദാസന് സിതാര, സുധി നായര്, സജീവന് അമ്പലപ്പടി, പി.പി മന്സൂര്, ദിലീപ് കിഴക്കേതട്ടായില്, ദിലീപ് അമ്പലപ്പടി, വിപിന് ഫെഡറല് ബാങ്ക്, കൃഷണ കുമാര്, ആരിഫ് ചുണ്ടയില് എന്നിവര് പങ്കെടുത്തു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]