ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

തിരൂരങ്ങാടി: ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. തെന്നല ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്നലെ (ചൊവ്വ) ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.കണ്ടംചിറ മൈതാനിയില്‍ ടെന്റില്‍ താമസിച്ചിരുന്ന മുരളിധരന് (30) തിങ്കളാഴ്ച മൈതാനിയിലെ മരത്തില്‍ തൂങ്ങി മരിച്ചിരുന്നു. വീട് നിര്‍മ്മാണത്തിന് അപേക്ഷിച്ചിട്ടും അധികൃതര്‍ അനുകൂലനടപടിയെടുക്കാത്തതില് പ്രതിഷേധിച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുരളീധരനും കുടുംബവും കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുരളീധരനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വീട് നല്‍കണമെന്നാവശ്യപ്പെട്ട് മുരളിയുടെ ബന്ധുക്കളും നാട്ടുകാരുടെയും മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്. തെന്നല പഞ്ചായത്ത് ഓഫീസിന് മുന്നിലെ ദേശീയപാതയിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ ഉപരോധം.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]