ലോകക്കപ്പ് ഫുട്ബോള്‍: 2000ഗോളടിച്ച് അരീക്കോട് സ്കൂള്‍
അരീക്കോട്: ലോകക്കപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ രണ്ടായിരം ഗോളുകള്‍ അടിച്ച് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ഈ വര്‍ഷം സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരള ടീം അംഗവുമായ വൈ.പി.മുഹമ്മദ് ശരീഫ് ആദ്യ ഗോള്‍ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കായിക വകുപ്പിന്റെയും, എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ കെ.ടി.മുനീബ് റഹ്മാന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മുഹ്സിന് ചോലയില്‍, കാമില്‍ കെ. വി, സുഹൈല്‍ കെ. പി, നിസാര്‍ കെ, നവാസ് ചീമാടന്‍, നസീര്‍ കെ, റാഫി ചോനാരി നേതൃത്വം നല്കി.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




