നിലമ്പൂരില്‍ ഓട്ടോ മറിഞ്ഞ് ഡൈവര്‍ മരിച്ചു

നിലമ്പൂരില്‍ ഓട്ടോ മറിഞ്ഞ്  ഡൈവര്‍ മരിച്ചു

നിലമ്പൂര്‍: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറായ യുവാവ് മരിച്ചു. കരുവാരകുണ്ട് നീലാഞ്ചേരി വാഴക്കിളിയില്‍ താമസിക്കുന്ന വാഴക്കിളി വീട്ടില്‍ കുഞ്ഞന്റെ മകന്‍ ശ്രീനാഥാ(29)ണ് മരിച്ചത്. ഞായറാഴ്ച രാത്രി നിലമ്പൂര്‍ ജനതപ്പടിയില്‍ വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞത്. മറ്റൊരു വാഹനം പെട്ടെന്ന് മുന്നിലേക്ക് വന്നതിനാല്‍ വെട്ടിച്ചതാണെന്ന് പറയുന്നു. രാത്രി കരുവാരകുണ്ടില്‍ നിന്ന് എടവണ്ണയിലേക്ക് ഒരു കുടുംബത്തിനെ കൊണ്ടുവിട്ട് തിരികെ വീട്ടിലേക്ക് വരികയായിരുന്നു ശ്രീനാഥ്. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: ശ്രീജ, ശ്രീനിത.

Sharing is caring!