ജില്ലക്ക് 50വയസ്സ്; മുസ്ലിംലീഗ് സുവര്‍ണ ജൂബിലി ആഘോഷം 23ന്

ജില്ലക്ക് 50വയസ്സ്; മുസ്ലിംലീഗ് സുവര്‍ണ  ജൂബിലി ആഘോഷം 23ന്

മലപ്പുറം: ജില്ലക്ക് 50വയസ്സ് തികയുന്നതിനോടനുബന്ധിച്ചു മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കും. പരിപാടികളുടെ പ്രഖ്യാപനവും ഉദ്ഘാടനവും ഈമാസം 23നു മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ ഹാളില്‍ വെച്ച മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 16നു ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുള്ളതിനാലാണ് ചടങ്ങ് 23നു നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സാദിക്കലി ശിഹാബ് തങ്ങള്‍, ജില്ലാ സെക്രട്ടറി യു.എ. ലത്തീഫ്, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.

Sharing is caring!