താനൂരില്‍ ബി.ജെ.പി- മുസ്ലിംലീഗ് സഖ്യം: മുസ്ലിം ലീഗ് നേതാക്കള്‍ മറുപടി പറയണം: ഡി.വൈ.എഫ്.ഐ

താനൂരില്‍ ബി.ജെ.പി-  മുസ്ലിംലീഗ് സഖ്യം:   മുസ്ലിം ലീഗ് നേതാക്കള്‍ മറുപടി പറയണം:  ഡി.വൈ.എഫ്.ഐ

താനൂര്‍: താനൂരില്‍ ബി.ജെ.പി- മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടെന്ന നഗരസഭാ കൗണ്‍സിലറുടെ വെളിപ്പെടുത്തലിനെ പറ്റി ലീഗ്- ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കണമെന്ന് ഡി.വൈ.എഫ്.ഐ താനൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി യുടെ ബി ടീമായാണ് മുസ്ലിം ലീഗ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പല മുനിസിപ്പല്‍ ഡിവിഷനുകളിലും പരസ്യമായി ബി.ജെ.പിയെ സഹായിച്ച് ജയിപ്പിച്ചത് ലീഗാണെന്നും അതിനുള്ള നന്ദിയായാണ് ബി.ജെ.പി നഗരസഭയിലേക്ക് സമരപരിപാടികള്‍ നടത്താത്തതെന്നും കൗണ്‍സിലര്‍ പറഞ്ഞിരുന്നു. ഭരണ സമിതിക്ക് പിന്തുണ നല്‍കിയിരുന്ന കൗണ്‍സിലറുടെ വെളിപ്പെടുത്തല്‍ ലീഗിന്റെ വര്‍ഗീയ നയത്തെ തുറന്ന് കാണിക്കുന്നതാണ്. ഈ വസ്തുത ഇടതുപക്ഷം കാലാകാലങ്ങളായി പറയുന്നതാണ്. നഗരസഭയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ബി.ജെ.പിയുടെ അടിമകളാണ് ലീഗിന്റെ താനൂരിലെ നേതാക്കളെന്നും യോഗം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ലീഗ്, ബി.ജെ.പി നേതാക്കളുടെ മൗനം ലജ്ജാകരമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് എം. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് അമന്‍, പി.ടി. അക്ബര്‍, മുസ്തഫ.ഒ, ജിദ്ദു കൃഷ്ണന്‍, വൈശാഖ്. പി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!