വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ സഖാഫി മരിച്ചു.

വേങ്ങര: മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സഖാഫി ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു. കരിപ്പൂര്‍ ഉണ്ണിയാല്‍പറമ്പിലെ പരേതനായ അത്തിക്കാവില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ സഖാഫി 50 ആണ് ദാരുണമായി മരിച്ചത്. . നാട്ടില്‍ ചെറിയ പെട്ടി കട നടത്തി വരികയായിരുന്ന ഇയാള്‍ തിങ്കളാഴ്ച ഉച്ചയോടെ എടരിക്കോട്ടേക്കുള്ള യാത്രാമധ്യേകന്നും പുറം കുണ്ടോട്ടി റോഡില്‍ ചെങ്ങാനി വളവിലാണ് അപകടത്തില്‍ പെട്ടത്. കയറ്റം കയറി വരുന്ന ലോറിയില്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രത്തിനടിയിലേക്ക് തെറിച്ചു വീണ ഇദ്ദേഹം തല്‍ക്ഷണം മരിച്ചു . മൃതദേഹം വേങ്ങര പോലീസ് ഇന്ക്വസ്റ്റ്റ്റ് നടത്തി.. പോസ്റ്റ് മോര്ട്ടത്തിനായി തിരൂരങ്ങാടി താലൂക് ആശുപത്രി മോര്ച്ചരിയിലേക്ക് മാറ്റി. മാതാവ് : ആയിഷക്കുട്ടി, ഭാര്യ : ജമീല, മക്കള്‍: മുഹമ്മദ് ഷാഫി, ഫസ് ലുറഹ്മാന്‍, ത്വാഹാ മുസമ്മില്‍, സഫ് വാന.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില് കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില് വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്വിസ് നടത്തിയ സ്പൈസ് [...]