മലപ്പുറത്തെ ആവേശം സ്വന്തംഫേസ്ബുക്ക് പേജില്‍ പങ്ക്‌വെച്ച് സാക്ഷാല്‍ മെസി

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോട് മലയാളികള്‍ക്കുളള സ്നേഹം പരസ്യമായ രഹസ്യമാണ്. കേരളത്തിലെ അങ്ങാടികളിലും നാല്‍ കവലകളിലുമെല്ലാം ലോകകപ്പ് പ്രമാണിച്ച് താരമാണ് ലയണല്‍ മെസി. എന്നാല്‍ മലയാളികളുടെ ഈ മെസി പ്രേമം താരം ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ. ഉണ്ടെന്ന് തന്നെയാണ് ഈ സംഭവങ്ങള്‍ തെളിക്കുന്നത്.

ലോകം മുഴുവനുളള ആരാധകര്‍ അര്‍ജന്റീനന്‍ ടീമിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയില്‍ മലയാളി ആരാധകരേയും ഉള്‍പ്പെടുത്തിയാണ് മെസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഞെട്ടിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീന ടീമിന് ആവേശവും പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ‘വാമോസ് അര്‍ജന്റീന’, ‘വാമോസ് ലിയോ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് മലയാളം സ്പാനിഷില്‍ ഒരു വാമോസ് മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവര്‍ ഫേസ്ബുക്കിലിട്ടത്.

മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ അപ്പൊ തന്നെ വീഡിയോ ഫേസ്ബുക്ക് വഴി പങ്കുവെച്ചു. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ശേഷം ഇന്‍സ്റ്റാഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *