പി.കെ കുഞ്ഞാലികുട്ടിയുടെ ഇടപെടല്‍:യു.ഡി.എഫിനെ ശക്തിപ്പെടുത്തും: കൃഷ്ണന്‍കോട്ടുമല
തിരൂരങ്ങാടി: കെ.എം.മാണിയേയും കേരളാ കോണ്‍ഗ്രസ്സിനെയും യൂ.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ മുന്‍കൈ എടുത്ത ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥ ഇടപെടല്‍ കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍കോട്ടുമല പറഞ്ഞു. സി.എം.പി ബ്രാഞ്ച് സെക്രട്ടറിമാര്‍, ജില്ലാ കൗണ്‍സില്‍ മെമ്പര്‍മാര്‍ എന്നിവര്‍ക്ക് ചെമ്മാട് കെ.ടി ഓഡിറ്റോറിയത്തില്‍ രാഷ്ര്ടീയ സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് നേതൃത്വം ഐക്യ മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി മുന്‍പും പലപ്പോഴും ഇതു പോലുള്ള മധ്യസ്ഥത വഹിചിട്ടുണ്ട്. മറിച്ച് പി.കെ കുഞ്ഞാലികുട്ടിക്കെതിരെ ചില തല്‍പ്പര കക്ഷികള്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും കൃഷ്ണന്‍കോട്ടുമല പറഞ്ഞു.
ഭുരിപക്ഷ വര്ണ്മീയത ഇളക്കിവിട്ട് ബി.ജെ.പിയും, മതന്യൂനപക്ഷങ്ങളെ തരംപോലെ പ്രീണിപ്പിച്ച് സി.പി.എമ്മും നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ചെങ്ങന്നൂരില്‍ യൂ.ഡി.എഫിന് ഇത്രവലിയ പരാജയം സംഭവിക്കാനിടയായതെന്നും ഇതിനെ അതിജീവിക്കാന്‍ മധ്യ തിരുവിതാംകൂറില്‍ സ്വാധിനമുള്ള കെ.എം.മാണിയുടെയും പി.ജെ ജോസഫിന്റെയും നേതൃത്വത്തിലുള്ള കേരളാകോണ്‍ഗ്രസ്സിനെ മുന്നണിയില്‍ തിരികെ കൊണ്ടുവന്നാലെ വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ-അസംബ്ലി തെരഞ്ഞെടുപ്പുകളിലും യൂ.ഡി.എഫിന് വിജയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ബഷീര്പറപ്പൂര് അധ്യക്ഷത വഹിച്ചു. സി.കെ.ഗോപാലന്, വാസുകാരയില്‍, പുനത്തില്‍ രവീന്ദ്രന്, അലി മുതുവാട്ടില്‍, ബഷീര്‍ പുത്തന്‍വീട്ടില്‍, എ.പി.ഗംഗാദരന്‍, കെ.നാസറലി, വിനോദ് പള്ളിക്കര, ഗഫൂര്‍ കൊണ്ടോട്ടി, പ്രദീപ് കുമാര്‍ ചാനത്ത്, സി.പി.അറമുഖന്, റഷീദ് കോഡൂര്‍, പ്രഭാകരന് കടവനാട്, സലാം ചട്ടിപറമ്പ്, പി.ടി ഹംസ, പി.വി സുജീഷ്, സി.പി.ബേബി, ഒ.ശാന്തകുമാരി, വി.കെ ബിന്ദു, കെ.ടി ദേവയാനി, വി.പി.അഹമ്മദ് കോയ, കെ.റഷീദ് പ്രസംഗിച്ചു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]