പരപ്പനങ്ങാടി കടപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങള് പ്രാര്ത്ഥനക്കെത്തി

പരപ്പനങ്ങാടി: മത്സ്യതൊഴിലാളികളെ നേരില് കാണുവാനും മത്സ്യലഭ്യതക്ക് വേണ്ടി പ്രാര്ഥിക്കുവാനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അരയന്കടപ്പുറം മഹല്ലിലെ പുത്തന്കടപ്പുറത്തെത്തി. മഹല്ല് കമ്മിറ്റി ഭാരവാഹികള്, ഖതീബ് മുദരിസുമാര്, കാരണവന്മാര്, മദ്രസ ഉസ്താദുമാര്, ദര്സ് വിദ്യാര്ഥികള്, നാട്ടുകാര് എന്നിവരടങ്ങുന്ന വന് ജനാവലി തന്നെ തങ്ങളെ സ്വീകരിച്ചു. പുത്തന്കടപ്പുറം ഫിഷ്ലാന്റിംഗ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സില് നടന്ന കൂട്ടു പ്രാര്ഥനക്ക് തങ്ങള് നേതൃത്വം നല്കി. അരയന്കടപ്പുറത്തുകാര്ക്ക് പാണക്കാട് കുടുംബവുമായുള്ള ബന്ധത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങള് വര്ഷങ്ങള്ക്ക് മുമ്പ് തുടങ്ങി വെച്ച പ്രാര്ഥനയാണ് തങ്ങളുടെ വിയോഗത്തെ തുടര്ന്ന് ഹൈദരലി തങ്ങള് ചെയ്ത്കൊണ്ടിരിക്കുന്നത്. പി.വി.അബ്ദുല് വഹാബ് എം.പി, പി.കെ.അബ്ദുറബ്ബ് എം.എല്.എ., പി.എസ്.എച്ച് തങ്ങള്, മുഹമ്മദ് കോയ തങ്ങള് പരപ്പനങ്ങാടി, പി.കെ.എം.ശഫീഖ് ദാരിമി ചെര്ള, പി.പി.എസ് സൈതലവി, കെ.എസ്.സൈതലവി, പി.പി.ഇബ്രാഹിം, വി.പി.കോയഹാജി, അലി തെക്കേപ്പാട്ട്, പി.പി.മൊയ്തീന്ബാവ, എം.എച്ച്.മുഹമ്മദ്, സി.പി.ചെറിയബാവ, പി.എസ്.സൈതലവി, ഉമ്മര് ഒട്ടുമ്മല്, പി.പി.ഹംസ, എ.പി.മൊയ്തീന്കോയ, എ.പി.ഇബ്രാഹിം, ചാലിയന് ഹുസൈന്, എം.പി.ഹുസൈന്, കരണമന് ഇബ്രാഹിംകുട്ടി, യു.പി.കുഞ്ഞിമുഹമ്മദ്, കെ.പി.നാസര്, അഹ്മദ് ബാഖവി, ഹക്കീം മാഹിരി, നൗഷാദ് ചെട്ടിപ്പടി, മന്സൂര് അശ്റഫി, അബ്ദുല്മജീദ് ദാരിമി, സൈതലവി ഫൈസി, മശ്ഹൂദ് മുസ്ലിയാര്, റാജിബ് ഫൈസി, അനസ് യമാനി, കെ.പി.നൗഷാദ്, പി.പി.ഷാഹുല്ഹമീദ് പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]