ഡി.സി.സി ഓഫീസില്‍ മുസ്ലിംലീഗ് പതാക, കോണ്‍ഗ്രസ് നേതൃത്വം പോലീസില്‍ പരാതി

ഡി.സി.സി ഓഫീസില്‍ മുസ്ലിംലീഗ് പതാക,   കോണ്‍ഗ്രസ് നേതൃത്വം  പോലീസില്‍ പരാതി

മലപ്പുറം: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് കൊടിമരത്തില്‍ മുസ്ലിംലീഗ് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിയ സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. എരിതീയില്‍ എണ്ണ പകരാനുള്ള തല്‍പരകക്ഷികളുടെ വെട്ടില്‍ വീഴാന്‍മാത്രം രാഷ്ട്രീയ ബോധം കുറഞ്ഞവരല്ല മലപ്പുറത്തെ കോണ്‍ഗ്രസുകാരെന്ന്് ഇരുട്ടിന്റെ ശക്തികള്‍ മനസിലാക്കേണ്ടതാണ്. പാര്‍ട്ടിതലത്തില്‍ ഇത് അന്വേഷണം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി നൗഷാദലി, സി സുകുമാരന്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Sharing is caring!