നേതൃത്വത്തിന് നടുവിരല്‍ നമസ്കാരം പറഞ്ഞ് താനൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

താനൂര്‍: മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് കേരളകോണ്സ് എമ്മിന് നല്കാന് തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടുവിരല്‍ നമസ്കാരം പറഞ്ഞ് താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലാമിഹ് റഹ്മാന്. തല്‍സ്ഥാനത്തു നിന്നും രാജിവച്ചതായും കത്ത് ഉടന്‍ കൈമാറുമെന്നും ലാമിഹ് പറഞ്ഞു.
കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കീഴ്പ്പെട്ടു നില്ക്കുന്ന സംഭവങ്ങള്‍ ഏറെയായെന്നും, പല തവണ ഇതു സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഫലമില്ലെന്നും, താനൂരിലും ലീഗിന്റെ അടിമയായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു നീങ്ങുന്നതെന്നും ഏറെ നാളായി രാജിവയ്ക്കാന്‍ തയ്യാറായി നടക്കുകയാണെന്നും ഇപ്പോള്‍ കാരണം ശക്തമായതിനാല്‍ രാജി വെക്കുകയാണെന്നും ലാമിഹ് പറഞ്ഞു.
യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥിയായി നഗരസഭ 16ാം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ചയാളാണ് ലാമിഹ് റഹ്മാന്. വിജയം നേടി യുഡിഎഫിനൊപ്പം ചേര്‍ന്നിട്ടും പരിഗണന നല്‍കാതെ ലീഗ് കോണ്‍ഗ്രസിനെ തഴയുകയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. ഗ്രൂപ്പുകള്‍ മറന്ന് നേതൃത്വത്തിനെതിരെ താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ലാമിഹിന്റെ രാജിയെ തുടര്‍ന്ന് അണികളിലും രാജിയുണ്ടാകുമെന്നാണ് അറിയുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]