മൂന്ന് ലിറ്റര്‍ മാഹി മദ്യവുമായി എടപ്പാളില്‍ ഒരാള്‍ പിടിയില്‍

എടപ്പാള്‍: മൂന്ന് ലിറ്റര്‍ മാഹി മദ്യവുമായി കോലളമ്പ് സ്വദേശി പിടിയില്‍. കണ്ടനകം സുന്ദരി സ്റ്റോര്‍സ് നടത്തുകയായിരുന്ന കല്ലിങ്ങല്‍ പ്രഭാകരന്(60) ആണ് പൊന്നാനി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ ജാഫര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗിരീഷ്.ടി, പ്രമോദ് പി പി എന്നിവര്‍ അറസ്റ്റ് ചെയ്തത്. സ്കൂള്‍ പരിസരത്ത് ഹാന്‍സ് പാന്‍പരാഗ് തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. മുമ്പ് ഇയാള്‍ പിടിയിലായിട്ടുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനക്ക് പിറകെയാണ് എക്സൈസ് വകുപ്പ് കൂടുതല്‍ പരിശോധന നടത്തി മദ്യം കണ്ടെടുത്തത്. പരിശോധന ഭയന്ന് മദ്യം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മാഹി മദ്യത്തിന്റെ ഉറവിടം തേടി എക്സൈസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും