ആറു വര്‍ഷം മുമ്പ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവ് മഞ്ചേരിയില്‍ പിടിയില്‍

ആറു വര്‍ഷം മുമ്പ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത  യുവാവ് മഞ്ചേരിയില്‍ പിടിയില്‍

മഞ്ചേരി: ആറു വര്‍ഷം മുമ്പ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തു. എളങ്കൂര്‍ പേലേപ്പുറം പിലാക്കാടന്‍ ഇസ്മയില്‍ (30)ആണ് പിടിയിലായത്. 2012ലാണ് കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ അയല്‍വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിക്കുകയും എയര്‍പോര്‍ട്ടുകളില്‍ വിവരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഒന്നിന് രാത്രി മുംബൈ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും മഞ്ചേരി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, സലീം എന്നിവര്‍ മുംബൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!