ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കരുത്, പ്രണബ് മുഖര്‍ജിയോട് എം എസ് എഫ്

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ എം എസ് എഫ് രംഗത്ത്. ആര്‍ എസ് എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നതിലെ അസ്വാഭാവികത ചൂണ്ടികാട്ടി എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്‌റഫ് അലി അദ്ദേഹത്തിന് കത്തയച്ചു.
രാജ്യത്തെ ജനാധിപത്യ സംവിധാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് പോലുള്ള സംഘടനയുടെ പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിലെ നിരാശ അഷ്‌റഫ് അലി പ്രകടിപ്പിച്ചു. ന്യൂനപക്ഷ വിരുദ്ധരും, ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തിനെ വെല്ലുവിളിക്കുന്നവരുമായ ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുക വഴി തെറ്റായ സന്ദേശമാണ് പ്രണബ് മുഖര്‍ജിക്ക് നല്‍കാനാവുക എന്ന് അഷ്‌റഫ് അലി സൂചിപ്പിച്ചു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]