പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് ഇഫ്ത്താര്‍ വിരുന്നൊരുക്കി അശ്വിനും ശ്രീക്കുട്ടനും

മഞ്ചേരി: പള്ളിയിലെത്തിയ വിശ്വാസികള്‍ക്ക് ഇഫ്ത്താര്‍ വിരുന്നൊരുക്കി അശ്വിനും ശ്രീക്കുട്ടനും മാതൃകയായി. പട്ടര്‍കുളം ചക്കിണി സൗഹൃദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളാണ് ഇരുവരും. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചക്കിണി മസ്ജിദുല്‍ ഇര്‍ഷാദില്‍ നോമ്പു തുറക്കെത്തിയ വിശ്വാസികള്‍ക്കാണ് സ്വാദിഷ്ടമായ ബിരിയാണി വിളമ്പിയത്. റിസ്‌വാന്‍, നിയാസ്, ശമീര്‍ എന്നിവരും ഇഫ്ത്താര്‍ വിരുന്നിന് നേതൃത്വം നല്‍കി. മതസ്പര്‍ദ്ദയും അസഹിഷ്ണുതയും വ്യാപകമായ വര്‍ത്തമാന കാലഘട്ടത്തില്‍ മാനവമൈത്രിയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിനായി മുന്നോട്ടു വന്ന അശ്വിനെയും ശ്രീക്കുട്ടനെയും ക്ലബ്ബിനെയും മസ്ജിദ് ഇമാം നിസാമുദ്ദീന്‍ ഫൈസി, സെക്രട്ടറി ചേലാത്തടത്തില്‍ മുസ്തഫ, അനുസ്റ്റോര്‍ കുഞ്ഞ എന്നിവര്‍ അനുമോദിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]