മകനെ കൊന്ന പ്രതിക്ക് മാപ്പ് നല്‍കിയ മാതാവിന് കെഎംസിസി വീട് നിര്‍മ്മിച്ച് നല്‍കും

മകനെ  കൊന്ന പ്രതിക്ക് മാപ്പ് നല്‍കിയ മാതാവിന് കെഎംസിസി വീട് നിര്‍മ്മിച്ച് നല്‍കും

മലപ്പുറം: മകനെ കൊന്നതിന് സൗദിയില്‍ വധശിക്ഷ കാത്തുകിടക്കുകയായിരുന്ന യുപി സ്വദേശിക്ക് മാപ്പ് നല്‍കി രക്ഷപ്പെടുത്തിയ ആ ഉമ്മക്ക് കെഎംസിസി വീട് നിര്‍മ്മിച്ച് നല്‍കും. ഒറ്റപ്പാലം സ്വദേശി കൊല്ലപ്പെട്ട ആഷിഫിന്റെ ഉമ്മ ആയിശ ബീവിക്ക് സ്വന്തമായി വീടില്ല. മകന്റെ കൂടെ വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് മരിച്ചു. സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ആ ഉമ്മ ഒരു രൂപപോലും ആവിശ്യപ്പെടാതെയാണ് തന്റെ മകനെ ഉറങ്ങികിടന്നപ്പോള്‍ കഴുത്തറുത്ത് കൊന്ന യുപി സ്വദേശി മുഹറം അലി ഷഫീഉളക്ക് മാപ്പ് നല്‍കിയത്. ആയിശ ബീവിയുടെ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട കെഎംസിസിയാണ് വീട് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. പാണക്കാട് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. വീടിന് ആവശ്യമായ സ്ഥലവും വാങ്ങും. ആറുവര്‍ഷങ്ങള്‍ക്ക് മുന്നെ സൗദി അറേബ്യയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശി മുഹറം അലി ഷഫീഉള്ള ഇതേ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായിരുന്നു ഒറ്റപ്പാലം സ്വദേശി ഇരുപത്തിനാലു കാരനായ ആസിഫിനെ കഴുത്തറുത്ത് കൊല്ലുന്നത്. പ്രതിയായ മുഹറം അലി ഷഫീഉളയെ (40) അന്നു തന്നെ പൊലീസ് പിടികൂടി. അല്‍ഹസ കെഎംസിസിയുടെ നേതൃത്വത്തില്‍ ആസിഫിന് നീതി ലഭിക്കാനായി നിരന്തരമായ നിയമ പോരാട്ടം നടത്തി. ഇതിനിടയിലാണ് പ്രതിയുടെ മാനസിക നില തെറ്റിതുടങ്ങിയത്. മാനസിക വിഭ്രാന്തി കാണിച്ചതോടെ പ്രതിയെ ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും ചികിത്സയിലായതിനാല്‍ വധശിക്ഷ നടപ്പിലാക്കാനായില്ല. ഇതിനിടയിലാണ് വിഷയം പൊലീസ് കെഎംസിസിയെ അറിയിക്കുന്നത്. കെഎംസിസി അല്‍ഹസ ഭാരവാഹികള്‍ ഇടപ്പെട്ട രണ്ടു വീട്ടുകാരേയും പാണക്കാട്ടെത്തിച്ചു. പാണക്കാട് സാദിഖലി തങ്ങളുടെ സാനിധ്യത്തിലാണ് ആസിഫിന്റെ ഉമ്മ ആയിശ ബീവി പ്രതിയുടെ ഭാര്യയോട് മാപ്പ് നല്‍കിയതായി അറിയിച്ചത്. അഞ്ചുമക്കളില്‍ മരണപ്പെട്ട ആസിഫ് ഇളയമകനായിരുന്നു. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമായിരുന്നു ആശിയ ബീവിക്ക്.
ചടങ്ങില്‍ കെഎംസിസി ഭാരവാഹികളായ ഖാദര്‍ ചെങ്കള, ഡോ: അബ്ദുസ്സലാം, സൗദി നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, ടികെ കുഞ്ഞാലസ്സന്‍കുട്ടി, അല്‍ഹസ കെഎംസിസി ഭാരവാഹികളായ അബ്ദുസ്സലാം, അബ്ദുറഹിമാന്‍ ദാരിമി, മജീദ് കൊടശ്ശേരി, സിപി ഗഫൂര്‍, സിദ്ദീഖ് വയനാട്, അഫ്സല്‍ ചേളാരി, അബൂബക്കര്‍ ഹാജി, റസാഖ് എടരിക്കോട്, ഷറഫുദ്ധീന്‍ വാളക്കുളം എന്നിവര്‍ പങ്കെടുത്തു

Sharing is caring!