മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി ഇഫ്താര്‍ സംഗമം

പെരിന്തല്‍മണ്ണ: നാടിന്റെ ഐക്യവും സാഹോദര്യവും വിളംബരം ചെയ്ത് പുളിക്കല്‍പറമ്പ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്ന സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പുളിക്കല്‍പറന്പ ഗ്രാമത്തിലെ ഹിന്ദു മുസ്‌ലീം െ്രെകസ്തവ സഹോദരങ്ങളുടെ സംഗമവേദി കൂടിയായിരുന്നു അത്.
പുളിക്കല്‍പറമ്പ് സൗഹൃദ വേദി സംഘടിപ്പിച്ച സുഹൃദ് സംഗമം മഹല്ല ഖാസി എം.സി.സി.റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മങ്കട സെന്റ് മേരീസ് ചര്‍ച്ച് ഇടവക വികാരി ഫാ.മനീഷ് പാലത്തുംതലക്കല്‍, സൂബ്രഹ്മണ്യന്‍ എന്പ്രാന്തിരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ബാസലി, എം.സൈനുദ്ദീന്‍ മൗലവി, പി.കെ.കുഞ്ഞിമോന്‍, എം.വി.മുഹമ്മദലി, പി.കബീറലി, ഗോപാലന്‍ മങ്കട, നസീര്‍ മങ്കട എന്നിവര്‍ പ്രസംഗിച്ചു. കെ.ഉമ്മര്‍ റംസാന്‍ സന്ദേശം നല്‍കി. എം.മുഹമ്മദലി സ്വാഗതവും അഹമ്മദ് കോയ നന്ദിയും പറഞ്ഞു. 700ഓളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]