മലപ്പുറം താമരക്കുഴി വാര്‍ഡില്‍ മാലിന്യം നാടുകടത്തുന്നു

മലപ്പുറം താമരക്കുഴി   വാര്‍ഡില്‍ മാലിന്യം നാടുകടത്തുന്നു

മലപ്പുറം: നഗരസഭ ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി താമരക്കുഴി വാര്‍ഡില്‍ ‘മാലിന്യം നാടുകടത്തുന്നു’ പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മാലിന്യ നിര്‍മ്മാര്‍ജന പരിപാടി പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ 300 ഓളം വീടുകളില്‍ നിന്നുള്ള കുപ്പികള്‍ , കുപ്പി ചില്ലുകള്‍, ചെരുപ്പ്, ബാഗ്, പാസ്റ്റിക്, ബള്‍ബ്, ട്യൂബ്,
ഇ വേസ്റ്റ് എന്നിവ പ്രത്യേക കവറുകളിലാക്കി വിവിധ കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചു. ഇവിടെ നിന്നും നഗരസഭ മാലിന്യം ലോറികളില്‍ കൊണ്ടുപോയി. വീട്ടുകാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ് മുഴുവന്‍ മാലിന്യങ്ങളും നാടുകടത്തിയത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, മലപ്പുറം സര്‍വീസ് ബാങ്ക് പ്രസിഡണ്ട് വാളന്‍ സമീര്‍
താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി പി സുബ്രമണ്യന്‍ മാസ്റ്റര്‍, സെക്രട്ടരി ഷംസു താമരക്കുഴി, വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര, ശുചിത്വ കമ്മിറ്റിയംഗങ്ങളായ കരടിക്കല്‍ കാദര്‍, വി. മുഹമ്മദ് ഷൈനിത്ത്, തറയില്‍ നസീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സക്കീര്‍ പങ്കെടുത്തു.
താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താമരക്കുഴി റോഡും പരിസരവും ശുചീകരിച്ചു. എം കെ എ എസ്ഉണ്ണി, വിപി അനുപ്, വി പ്രജിത്ത്, മുരളിധരന്‍ ,റഫീഖ് മാമ്പ്ര,
ഉദയകുമാര്‍, രാജേന്ദ്രന്‍ നായര്‍, ദിനേശ്, നേതൃത്യം നല്‍കി.

Sharing is caring!