പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ് സിക്ക്‌

പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ് സിക്ക്‌

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരള എഫ് സിക്ക്. തൃശൂരില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ കോഴിക്കോട് ക്വാര്‍ട്‌സ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 67-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രയോന്‍ ഉമോണിയാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 89-ാം മിനുറ്റില്‍ അര്‍ജുന്‍ ജയരാജ് രണ്ടാം ഗോളും സ്‌കോര്‍ ചെയ്തു.

കഴിഞ്ഞ കൊല്ലം എഫ് സി തൃശൂരിനോട് സെമിയില്‍ തോറ്റ് പുറത്തായ ഗോകുലം കേരള എഫ് സി പക്ഷേ രണ്ടാം സീസണില്‍ പിഴവുകളൊന്നും വരുത്തിയില്ല. സെമിയില്‍ സാറ്റ് തിരൂരിനെ കീഴടക്കിയാണ് ഗോകുലം ഫൈനലിലേക്ക് യോഗ്യത നേടിയത്.

Sharing is caring!