നിപ വൈറസ്; ജില്ലയിലെ ആര്‍ ടി ഓഫിസ് സേവനങ്ങള്‍ നിറുത്തിവെച്ചു

നിപ വൈറസ്; ജില്ലയിലെ ആര്‍ ടി ഓഫിസ് സേവനങ്ങള്‍ നിറുത്തിവെച്ചു

മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആര്‍ ടി ഒ ഓഫിസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിറുത്തി വെക്കുന്നു. നാളെ മുതല്‍ എട്ടാം തിയതി വരെയാണ് സേവനങ്ങള്‍ നിറുത്തി വെക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല. രണ്ടാം ശനിയും, ഞായറും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങള്‍ക്ക് ശേഷം 11-ാം തിയതിയെ ഇനി ആര്‍ ടി ഒ ഓഫിസ് സേവനങ്ങള്‍ ലഭ്യമാവുകയുള്ളു.

കോഴിക്കോട് ജില്ലയിലെ ആര്‍ ടി ഓഫിസുകളില്‍ സേവനങ്ങള്‍ നിയന്ത്രിച്ചതോടെ അവിടെ നിന്നുള്ള അപേക്ഷകരും മലപ്പുറത്തേക്ക് വന്നിരുന്നു. നിപ വൈറസ് ബാധയെ തുടര്‍ന്ന് വന്‍ പ്രതിരോധ സംവിധാനങ്ങളാണ് മലപ്പുറത്ത് അധികൃതര്‍ സ്വീകരിച്ച് വരുന്നത്. സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കുകയും, കൂട്ടം കൂടിയുള്ള ഷോപ്പിങും, മറ്റ് കൂട്ടം ചേരലുകളും നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

Sharing is caring!