11കാരിയെ ക്രൂരമായി ലൈംഗിക പീഡനംനടത്തിയ മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലര്‍ക്ക് ജാമ്യം
മഞ്ചേരി: പതിനൊന്നു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മുസ്ലിംലീഗ് മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മഞ്ചേരി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലര്‍ മംഗലശ്ശേരി കാളിയാര്‍തൊടി കുട്ടന് ആണ് ജഡ്ജി കെ പി സുധീര്‍ ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10നും 12നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി സിഐക്കു മുമ്പാകെ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ നിലവിലെ താമസ സ്ഥലം മാറുവാന്‍ പാടില്ല. 40000 രൂപയുടെ ബോണ്ടിന്മേല് ഒരു ബന്ധുവടക്കം രണ്ടാള് ജാമ്യം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. നവാബ്ഖാന്‍ ഹാജരായി.
ബന്ധുവും അയല്‍വാസിയുമായ ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അദ്ധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകര്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി നല്കിയ വിവരമറിഞ്ഞ് പ്രതി ഒളിവില്‍ പോയിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് ഒന്നിന് ഗൂഡല്ലൂര്‍ ലോഡ്ജില്‍ വെച്ച് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]