ഖൊ- ഖൊ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിറമരുതൂര്‍ അരുണിനെ ഡിവൈഎഫ്‌ഐ ആദരിച്ചു

ഖൊ- ഖൊ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിറമരുതൂര്‍ അരുണിനെ ഡിവൈഎഫ്‌ഐ ആദരിച്ചു

താനൂര്‍: ഖൊ- ഖൊ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിറമരുതൂര്‍ സെന്‍ട്രലൈസഡ് ഖൊ- ഖൊ ഹോസ്റ്റല്‍ താരം എസ് എ അരുണിനെ ഡിവൈഎഫ്‌ഐ ആദരിച്ചു. നിറമരുതൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം കെ ഫവാസ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ നിറമരുതൂര്‍, ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍ കെ വിനോദ്, പഞ്ചായത്തംഗം നാരായണന്‍കുട്ടി, മജീദ്, ആഷിക് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി വിനു നെടിയില്‍ സ്വാഗതവും, അഭിജിത്ത് നന്ദിയും പറഞ്ഞു.#

Sharing is caring!