പോലീസുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് പണം തട്ടിയ അധ്യാപകന്‍ അറസ്റ്റില്‍

പോലീസുകാരന്റെ  ഭാര്യയെ പീഡിപ്പിച്ച് പണം തട്ടിയ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പോലീസുകാരന്റെ ഭാര്യയായ അധ്യാപികയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപികയെ പീഡിപ്പിച്ച് നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നത്.

അധ്യാപകന്‍ വരുത്തി വെച്ച നാണക്കേടില്‍ തലകുനിച്ച് നടക്കുന്നത് സ്‌കൂളിലെ മറ്റു അധ്യാപകരും കുട്ടികളും ആണ്. കഴിഞ്ഞ ദിവസമാണ് ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പ് ചീരാന്‍തൊടിക നസീര്‍മോന്‍ എന്ന നാല്‍പ്പത്തൊന്നുകാരനായ അധ്യാപകനെ പീഡനക്കേസില്‍ എസ്ഐ ശിവദാസന്‍ അറസ്റ്റു ചെയ്തത്. ബലാത്സംഗം, നഗ്‌ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെയുള്ള വകുപ്പുകള്‍ക്കാണ് കേസെടുത്തത്.

2005 മുതല്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായി അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ ആളില്ലാത്ത സമയം സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. തുടര്‍ന്ന് നഗ്‌ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പല തവണയായി പതിനഞ്ച് ലക്ഷത്തോളം രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Sharing is caring!