എല്‍.ഡി.എഫ് കണ്‍വീനര്‍ ഇനി മലപ്പുറത്തുകാരന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇനി മലപ്പുറത്തുകാരന്‍

മലപ്പുറം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറക്കാന്‍ തീരുമാനിച്ചത്. വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. മലപ്പുറം സ്വദേശിയാണ് വിജയരാഘവന്‍.

12 വര്‍ഷമായി എല്‍.ഡി.എഫ് കണ്‍വീനറായി തുടരുന്ന വൈക്കം വിശ്വന്‍ അനാരോഗ്യം പരിഗണിച്ച് സ്ഥാനം ഒഴിയാന്‍ അനുവദിക്കണം എന്ന് അറിയിച്ചിരുന്നു. പൊതുപ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകള്‍ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കര്‍മധീരതയുടെ ഈ അനുഭവസമ്ബത്തുമായാണ് ഒരിടവേളയ്ക്കുശേഷം വിജയരാഘവന്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു.

Sharing is caring!