കരിപ്പൂരില്‍നിന്ന് ഉയരുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു

കരിപ്പൂരില്‍നിന്ന് ഉയരുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു

മലപ്പുറം: കരിപ്പൂരില്‍നിന്നും റണ്‍വേയിലേക്കു പുറപ്പെട്ട വിമാനത്തിന്റെ വാതില്‍ പറന്നുയരുന്നതിനു തൊട്ടുമുമ്പ് തുറന്നു. ടേക് ഓഫിനു മുന്‍പായതിനാല്‍ അപകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മുംബൈയിലേക്കു പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം യാത്രക്കാര്‍ കയറിയ ശേഷം എപ്രണില്‍നിന്നു റണ്‍വേയിലേക്കു പുറപ്പെടുന്നതിനിടെയാണ് വാതില്‍ താനെ തുറന്നത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും വിമാനം ഉടന്‍ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വാതില്‍ അടച്ച് സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്.

Sharing is caring!