തിരൂരിലെ മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയെ തലക്ക് കല്ലുകൊണ്ടടിച്ച് കൊന്നു

തിരൂര്‍: തിരൂരിലെ മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയെ തലക്ക് കല്ലുകൊണ്ടടിച്ച് കൊന്നു. തിരൂര്‍ മാര്‍ക്കറ്റിലെ തൊഴിലാളി നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) ആണ് കൊല്ലപ്പെട്ടത് . ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു . കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യ പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയം . ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് .ഇന്നു രാവിലെ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി തിരൂര്‍ എസ്.ഐ സുമേഷ് സുധാകരന് അറിയിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]