നിപ; പ്രതിരോധിക്കാനുള്ള 2000 സംരക്ഷണ വസ്ത്രങ്ങള്‍ മലപ്പുറം ജില്ലയിലെത്തി

മലപ്പുറം: ജില്ലയില്‍ നിപ്പ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിവ ജാഗ്രതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനു 2000 പി.പി. കിറ്റകള്‍ (പേഴ്‌സണല്‍ പ്രൊട്ടക്ട് കിറ്റ്) എത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വൈറസ് ഭീതിയുള്ള സഹചര്യങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഈ വ്യക്തിഗത സംരക്ഷണ കവചം ഉപയോഗിക്കാം. പകര്‍ച്ച പ്പനിയും മറ്റുമായി എത്തുന്ന രോഗികളെ ആശങ്കിയില്ലാതെ ശുശ്രൂഷിക്കുന്നതിന് ഇത് സംരക്ഷണം ഒരുക്കും. ജില്ലയില്‍ ആരോഗ്യ രംഗത്ത് തുടര്‍ച്ചയായി പകര്‍ച്ച പനി തുടങ്ങിയവ തുടരുന്ന സഹചര്യത്തില്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ജില്ലാ കലകടര്‍ അവലോകനം ചെയ്യും.
വൈറസ് ആശങ്കയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന 150 പേര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]