കൂട്ടായി സംഘര്‍ഷം: 3ലീഗുകാര്‍ അറസ്റ്റില്‍

കൂട്ടായി സംഘര്‍ഷം:  3ലീഗുകാര്‍ അറസ്റ്റില്‍

തിരൂര്‍: കൂട്ടായി തീരമേഖലയിലെ സംഘര്‍ഷത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തിരൂര്‍ എസ്.ഐ. സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശികളായ ഇസ്ഹാഖ്, അര്‍ഷാദ്, റാഫി എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതികളാണിവര്‍. തീരമേഖലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകരും അഞ്ച് സി.പി.എം.പ്രവര്‍ത്തകരും അടക്കം 14 പേര്‍ അറസ്റ്റിലായി. അതിനിടെ ഇന്നലെ തിരൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ അക്രമ പ്രവര്‍ത്തികളില്‍ നിന്നും പിന്‍മാറി തീരമേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലീഗ്, സി.പി.എം.നേതൃത്വങ്ങള്‍ ധാരണയായി.

Sharing is caring!