വനിതാലീഗിനെ ഇനി സുഹ്‌റ മമ്പാട് നയിക്കും

വനിതാലീഗിനെ ഇനി സുഹ്‌റ മമ്പാട് നയിക്കും

മലപ്പുറം: വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായി സുഹറ മമ്പാട് (മലപ്പുറം) ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. കുല്‍സു (കോഴിക്കോട്) ട്രഷററായി സീമ യഹ്യ (ആലപ്പുഴ) എന്നിവരെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി വനിതാ ലീഗ് സംസ്ഥാന കൗണ്‍സില്‍ സയ്യിദ് ഹൈദരലി തങ്ങളെ നേരത്തെ ചുമതലപ്പെടുത്തിരുന്നു.
വൈസ് പ്രസിഡന്റുമാര്‍: ഷാഹിന നിയാസി (മലപ്പുറം), റസീന അബ്ദുല്‍ ഖാദര്‍ (വയനാട്), ആയിഷത്തുത്വാഹിറ (കാസര്‍ഗോഡ്), പി. സഫിയ (കോഴിക്കോട്), ബീഗം സാബിറ(പാലക്കാട്). സെക്രട്ടറിമാര്‍: റോഷ്നി ഖാലിദ് (കണ്ണൂര്‍), സറീന ഹസീബ് (മലപ്പുറം), ബ്രസീലിയ ഷംസുദ്ദീന്‍ (കോഴിക്കോട്), സബീന മറ്റപ്പള്ളി (തിരുവനന്തപുരം), സാജിദ സിദ്ദീഖ് (എറണാകുളം) എന്നിവരേയും തെരഞ്ഞെടുത്തു. വനിതാലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി മറിയുമ്മ എന്നിവരേയും തെരഞ്ഞെടുത്തു.
അഡ്വ. നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി മറിയുമ്മ, ജയന്തി രാജന്‍, അഡ്വ. പി.എ റസിയ, ഖദീജ കുറ്റൂര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 11 അംഗ സെക്രട്ടേറിയേറ്റില്‍ ബാക്കിയുള്ളവരെ പീന്നീട് നോമിനേറ്റ് ചെയ്യും.

Sharing is caring!